നെറ്റ്സില്‍ പഞ്ചാബി നൃത്തവുമായി ക്രിസ് ഗെയില്‍

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബ് അടിസ്ഥാന വിലയായ 2 കോടി നല്‍കി ക്രിസ് ഗെയിലിനെ സ്വന്തമാക്കിയത് പഞ്ചാബി നൃത്തം കളിച്ച് ആഘോഷിക്കുകയാണ് യൂണിവേഴ്സ് ബോസ്. ജമൈക്കന്‍ സഹതാരം ആന്‍ഡ്രേ റസ്സലുമായി നെറ്റ്സില്‍ പരിശീലനത്തിനിടെയാണ് റസ്സലിനെ കളിയാക്കി ഗെയില്‍ എത്തിയത്. ആന്‍ഡ്രേ റസ്സല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് ഈ നര്‍മ്മ സംഭാഷണവും പഞ്ചാബി നൃത്തവുമെല്ലാം. ക്രിസ് ഗെയിലിനെ സിക്സര്‍ പറത്തി ബംഗറ ഡാന്‍സ് കളിക്കുമെന്ന് ആന്‍ഡ്രേ റസ്സല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗെയിലിനു റിട്ടേണ്‍ ക്യാച് നല്‍കാനെ റസ്സലിനു ആയുള്ളു. “This Knight Rider player can’t be a Punjabi man.” എന്നാണ് റസ്സലിനെ നോക്കി ഗെയില്‍ പറയുന്നത്.

ഐപിഎല്‍ ലേലത്തില്‍ ആദ്യ ദിവസം വിറ്റു പോയില്ലെങ്കിലും രണ്ടാം ദിവസം പഞ്ചാബ് യൂണിവേഴ്സ് ബോസിനെ സ്വന്തമാക്കുകയായിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement