ഇന്ത്യയോട് ഏറ്റ തോൽവി, തായ്ലാന്റ് പരിശീലകന്റെ പണി പോയി

ഇന്നലെ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഏറ്റ ദയനീയ തോൽവിയോടെ തായ്ലാന്റ് പരിശീലകൻ മിലോവാൻ റജേവാകിന്റെ ജോലി പോയി. മിലോവാനെ അടിയന്തരമായി തന്നെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കാൻ തായ്ലൻഡ് ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചു. ഇനിയും ഗ്രൂപ്പിൽ രണ്ട് മത്സരങ്ങൾ തായ്ലാന്റിന്റിന് ഉണ്ട്.

ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങളിൽ സിരിസാക് യോഗ്യാർതായ് ആകും ആകും തായ്ലാന്റിന്റെ പരിശീലകനായി ഉണ്ടാവുക. സിരിസാക് താൽക്കാലിക പരിശീലകൻ ആണെന്നും സ്ഥിരം പരിശീലകനെ ഉടൻ പ്രഖ്യാപിക്കും എന്നും തായ്‌ലാന്റ് എഫ് എ അറിയിച്ചു. നേരത്തെ സുസുകി കപ്പിൽ സെമിയിൽ പുറത്തായപ്പോൾ തന്നെ മിലോവാനെ പുറത്താക്കാൻ എഫ് എ ഒരുങ്ങിയിരുന്നു. ഏഷ്യാ കപ്പ് ഇത്ര അടുത്ത് ആയതിനാൽ ആയിരുന്നു അങ്ങനെ ഒരു തീരുമാനം എടുക്കാതിരുന്നത്.

2017ൽ ആയിരുന്നു മിലോവാൻ തായ്‌ലാന്റ് ടീമിന്റെ ചുമതല ഏറ്റെടുത്തത്. ഇന്നലെ ഇന്ത്യക്ക് എതിരെ ഒരു മികച്ച നീക്കം പോലും നടത്താൻ തായ്ലാന്റിന് ആയിരുന്നില്ല.

Previous articleഒന്നാം സ്ഥാനത്ത് ലീഡ് കൂട്ടി ബാഴ്സലോണ
Next articleഅഞ്ചാം ദിവസത്തെ കളിയും ഉപേക്ഷിച്ചു, നാലാം ടെസ്റ്റ് സമനിലയില്‍, ചരിത്രം കുറിച്ച് ഇന്ത്യ