സ്വാൻസി പ്ലേ ഓഫ് ഫൈനലിൽ

20210523 010521
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടാനുള്ള ചാമ്പ്യൻഷിപ്പ് പ്ലേ ഓഫ് ഫൈനലിന് സ്വാൻസിയും യോഗ്യത നേടി. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാർൻസ്ലിയോട് 1-1ന്റെ സമനില വഴങ്ങിയതോടെയാണ് സ്വാൻസി ഫൈനലിലേക്ക് മുന്നേറിയത്. അഗ്രിഗേറ്റിൽ 2-1നാണ് വിജയം. ആദ്യപാദത്തിൽ എവേ മത്സരത്തിൽ 1-0ന് സ്വാൻസി വിജയിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ബ്രെന്റ്ഫോർഡ് പ്ലേ ഓഫ് ഫൈനലിൽ പരാജയപ്പെടുകയായിരുന്നു.

ഇന്ന് ആദ്യ പകുതിയിൽ 39ആം മിനുട്ടിൽ സ്വാൻസി ആണ് ലീഡ് എടുത്തത്. ഗ്രൈംസിന്റെ മനോഹര സ്ട്രൈക്കാണ് ഗോളായി മാറിയത്. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ വൂർഡ്ഡ്രോയുടെ ഗോൾ ബാർൻസ്ലിക്ക് സമനിലയും പ്രതീക്ഷയും നൽകി എങ്കിലും വെംബ്ലിയിലെ ഫൈനൽ സ്വാൻസി തന്നെ ഉറപ്പിച്ചു. ഫൈനലിൽ ബ്രെന്റ്ഫോർഡാകും സ്വാൻസിയുടെ എതിരാളികൾ. ഇന്ന് ബൗണ്മതിനെ മറികടന്നാണ് ബ്രെന്റ്ഫോർഡ് ഫൈനലിൽ എത്തിയത്.

Advertisement