സൂപ്പർ കോപ സൗദി അറേബ്യയിൽ വെച്ച് കളിക്കാൻ കാരണം പണം മാത്രമാണ് എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർദെ. ഈ സീസൺ മുതൽ മൂന്ന് വർഷത്തേക്ക് സ്പാനിഷ് സൂപ്പർ കോപ സൗദിയിൽ വെച്ച് നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ സ്പെയിനിൽ നിന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ബാഴ്സലോണ പരിശീലകന്റെ പ്രസ്താവന.
ഫുട്ബോൾ ഇപ്പോൾ ബിസിനസ് ആണ് എന്നും വലിയ പണം ആണ് ഇവിടെ വന്ന് കളിക്കുന്നത് കൊണ്ട് കിട്ടുന്നത് എന്നും ബാഴ്സലോണ പരിശീലകൻ പറഞ്ഞു. 120 മില്യണോളമാണ് സൗദി അറേബ്യയും സ്പാനിഷ് ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാർ. സൂപ്പർ കോപയുടെ പുതിയ ഫോർമാറ്റ് തനിക്ക് ഇഷ്ടപെട്ടില്ല എന്നും പഴയ രീതിയായിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നും വാല്വെർദെ പറഞ്ഞു.