ജ്യാൻ ഇനി ഈ സീസണിൽ കളിക്കില്ല, നോർത്ത് ഈസ്റ്റ് പകരം താരത്തെ എത്തിക്കും

- Advertisement -

ഈ സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് പുതിയ തിരിച്ചടി. അവരുടെ ക്യാപ്റ്റനും സൂപ്പർ സൈനിംഗുമായ അസമോവ ജ്യാൻ ഇനി ഈ സീസണിൽ കളിക്കില്ല. ജ്യാനിനേറ്റ പരിക്കാണ് പ്രശ്നമായിരിക്കുന്നത്. പരിക്ക് ഭേദമാകണമെങ്കിൽ ചുരുങ്ങിയത് അറ് മാസം എങ്കിലും ആകും എന്നതിനാൽ ജ്യാൻ ഇനി നോർത്ത് ഈസ്റ്റിനായി കളിക്കില്ല എന്ന് ഉറപ്പായി.

ഈ സീസണിൽ വൻ തുകയ്ക്കായിരുന്നു മുൻ ഘാന ക്യാപ്റ്റനെ നോർത്ത് ഈസ്റ്റ് ഐ എസ് എല്ലിലേക്ക് എത്തിച്ചത്. ഈ സീസണിൽ നോർത്ത് ഈസ്റ്റിനായി നാലു ഗോളുകൾ നേടാൻ ജ്യാനിനായിരുന്നു. താരത്തെ ഇപ്പോൾ റിലീസ് ചെയ്യാനാണ് നോർത്ത് ഈസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. പകരം ഒരു വിദേശ താരത്തെ എത്തിക്കാൻ നോർത്ത് ഈസ്റ്റ് ശ്രമിക്കുന്നുണ്ട്.

Advertisement