പരിക്കുള്ള മഗ്വയറിനെ കളിപ്പിച്ചു, താരം നീണ്ട കാലം ഇനി പുറത്ത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ ഒരു പ്രശ്നം കൂടെ കിട്ടിയിരിക്കുകയാണ്. അവരുടെ റെക്കോർഡ് സൈനിംഗായ ഹാരി മഗ്വയർ ഇനി നീണ്ടകാലം മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഉണ്ടാകില്ല. പരിക്ക് വഷളായതോടെ താരത്തിന് നീണ്ടകാലം വിശ്രമം വേണ്ടി വരും എന്നാണ് ക്ലബ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ച വോൾവ്സിനെതിരായ മത്സരത്തിനിടയിൽ ആയിരുന്നു മഗ്വയറിന് പരിക്കേറ്റത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മഗ്വയറിന് പരിക്കേറ്റിരുന്നു എങ്കിലും ആ പരിക്കും വെച്ച് താരത്തെ മുഴുവൻ സമയം ഒലെ കളിപ്പിക്കുകയായിരുന്നു. ഒലെയുടെ ഈ തീരുമാനത്തിന് വൻ വിമർശനങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. മഗ്വയർ ഇല്ലാത്തതോടെ യുണൈറ്റഡ് ഡിഫൻസ് ദയനീയമായിരിക്കുകയാണ്. ജനുവരിയിൽ പുതിയ ഒരു സെന്റർ ബാക്കിനെ കൂടെ യുണൈറ്റഡ് എത്തിച്ചേക്കും എന്നാണ് ഇപ്പോൾ സൂചനകൾ.

Advertisement