നന്ദി പറയേണ്ടത് ഐപിഎലിനോട് – മാര്‍ക്കസ് സ്റ്റോയിനിസ്

തന്റെ സ്പിന്നര്‍മാര്‍ക്കെതിരെയുള്ള മെച്ചപ്പെട്ടത്തിന് ഐപിഎലിനോട് നന്ദി പറഞ്ഞ് മാര്‍ക്കസ് സ്റ്റോയിനിസ്. പൊതുവേ സ്പിന്നിനെതിരെ താരം അത്ര മികച്ച പ്രകടനമല്ല കാഴ്ചവയ്ക്കാറെങ്കിലും ഇപ്പോള്‍ തനിക്ക് വന്ന മാറ്റത്തിന് പ്രധാന കാരണം ഐപിഎൽ ആണെന്ന് താരം വ്യക്തമാക്കി.

സ്പിന്‍ സൗഹൃദ ഇന്ത്യന്‍ വിക്കറ്റുകളിൽ കളിക്കുന്നത് മാത്രമല്ല ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോച്ചുകളുമായി സഹകരിക്കുവാന്‍ അവസരം ലഭിയ്ക്കുന്നുവെന്നും സ്റ്റോയിനിസ് പറഞ്ഞു. താന്‍ ഐപിഎലില്‍ ഏതാനും ടീമുകള്‍ക്കായി കളിച്ചുവെന്നും സ്പിന്നിനെതിരെ ഓരോ ടീമിൽ നിന്നും വൈവിദ്ധ്യമാര്‍ന്ന ടെക്നിക്കുകളും മെന്റാലിറ്റിയും മനസ്സിലാക്കുവാന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും സ്റ്റോയിനിസ് വ്യക്തമാക്കി.

18 പന്തിൽ നിന്ന് 59 റൺസ് നേടിയ സ്റ്റോയിനിസ് 4 ഫോറും 6 സിക്സുമാണ് മത്സരത്തിൽ നേടിയത്.