പരിശീലനത്തിന് ശേഷം ഐ സി സി നൽകിയ ഭക്ഷണത്തിൽ ഇന്ത്യൻ താരങ്ങൾക്ക് അതൃപ്തി

ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഒരുങ്ങുന്ന ഇന്ത്യക്ക് പരിശീലനത്തിനു ശേഷം നൽകിയ ഭക്ഷണത്തിൽ അതൃപ്തി. ഉച്ചക്ക് പരിശീലനം കഴിഞ്ഞ് എത്തിയ ഇന്ത്യൻ ടീമിന് ഹോട്ടലിൽ തണുത്ത സാൻഡ്വിച് ആയിരുന്നു ലഭിച്ചത്. ഇതാണ് ക്യാമ്പിൽ വലിയ അതൃപ്തി ഉണ്ടാക്കിയത്.

20221026 112428

ഇന്ത്യ താരങ്ങൾ ചൂടുള്ള ഒരു ഇന്ത്യൻ ലഞ്ച് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. സാധാരണ ടൂർണമെന്റുകൾക്ക് ആയി ഇന്ത്യ യാത്ര ചെയ്യുമ്പോൾ അങ്ങനെയുള്ള ഭക്ഷണങ്ങൾ ആണ് അധികൃതർ ഒരുക്കാറ്. എന്നാൽ ഐ സി സി എല്ലാ രാജ്യത്ത് ഉള്ളവർക്കും ഒരേ രീതിയിൽ ഉള്ള ഭക്ഷണമാണ് നൽകുന്നത്. സാൻഡ്വിച് ഗ്രിൽ പോലും ചെയ്തില്ല എന്നും ഇന്ത്യൻ ടീമിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു.

താരങ്ങൾ ഈ സാൻഡ്വിച് കഴിച്ചു എങ്കിലും അവർ തൃപ്തർ അല്ലായിരുന്നു. ബി സി സി ഐ ഭക്ഷണ കാര്യത്തിൽ ഇടപെട്ട് മാറ്റങ്ങൾ വരുത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.