ടോസ് നേടി ഇന്ത്യയ്ക്കെിതരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ജഡേജയ്ക്ക് അവസരം

ഇന്ന് സൂപ്പര്‍ സാറ്റര്‍ഡേയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ. ടോസ് നേടി ഇന്ത്യയോട് ബൗള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു ശ്രീലങ്കന്‍ നായകന്‍. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയ ടീമില്‍ ഒരു മാറ്റമാണ് ലങ്ക വരുത്തിയിട്ടുള്ളത്. ജെഫ്രെ വാന്‍ഡേര്‍സേയ്ക്ക് പകരം തിസാര പെരേര ടീമിലേക്ക് തിരികെ എത്തുന്നു. അതേ സമയം ഇന്ത്യ രണ്ട് മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടുണ്ട്. ഷമിയ്ക്കും ചഹാലിനും പകരം കുല്‍ദീപും ജഡേജയും ടീമിലേക്ക് എത്തുന്നു.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, തിസാര പെരേര, ലഹിരു തിരിമന്നേ, ആഞ്ചലോ മാത്യൂസ്, ധനന്‍ജയ ഡി സില്‍വ, ഇസ്രു ഉഡാന, കസുന്‍ രജിത, ലസിത് മലിംഗ

ഇന്ത്യ: ലോകേഷ് രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‍ലി, ഋഷഭ് പന്ത്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

Previous articleനകാജിമ ഇനി പോർട്ടോയിൽ
Next articleഗ്രിഗറി ഡുപോണ്ട് റയൽ മാഡ്രിഡിൽ