നകാജിമ ഇനി പോർട്ടോയിൽ

ജപ്പാന്റെ യുവതരാം ഷോയ നകാജിമ ഇനി പോർട്ടോയ്ക്കായി കളിക്കും. പോർട്ടോയുമായി 5 വർഷത്തെ കരാർ താരം ഒപ്പുവെച്ചു. വിങ്ങറായും സെക്കൻഡ് സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ് നകാജിമ. കോപ അമേരിക്കയിൽ കളിച്ച ജപ്പാൻ ടീമിൽ ഉണ്ടായിരുന്ന നകാജിമ തകർപ്പൻ പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു. ഒരു ഗോളും താരം കോപ അമേരിക്കയിൽ നേടിയിരുന്നു.

24കാരനായ നകാജിമ കഴിഞ്ഞ സീസണിൽ ഖത്തർ ക്ലബായ അൽ ദുഹൈലിനു വേണ്ടി ആയിരുന്നു കളിച്ചത്. മുമ്പ് എഫ് സി ടോക്കിയോ, പോർച്ചുഗീസ് ക്ലബായ പോർട്ടിമോനെൻസ് എന്നീ ക്ലബുകൾക്കായും നകാജിമ കളിച്ചിട്ടുണ്ട്. ജപ്പാനായി 13 കളിച്ച താരം ഇതിനകം നാലു ഗോളുകൾ രാജ്യത്തിനായും നേടിയിട്ടുണ്ട്.

Previous articleഅവസാന മത്സരങ്ങളിലെല്ലാം പാക്കിസ്ഥാന്‍ ടോപ് ക്ലാസ് പ്രകടനം പുറത്തെടുത്തു, വിനയയാത് വിന്‍ഡീസിനെതിരായ പ്രകടനം
Next articleടോസ് നേടി ഇന്ത്യയ്ക്കെിതരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ജഡേജയ്ക്ക് അവസരം