ഗ്രിഗറി ഡുപോണ്ട് റയൽ മാഡ്രിഡിൽ

ഫ്രഞ്ച് ഫിറ്റ്നെസ് പരിശീലകനായ ഗ്രിഗറി ഡുപോണ്ട് റയൽ മാഡ്രിഡിൽ. സിദാന്റെ കീഴിൽ ടീമിന്റെ ഫിറ്റ്നെസ് പരിശീലകനായാണ് ഡുപോണ്ട് ചുമതലയേറ്റിരിക്കുന്നത്. അന്റോണിയോ പിന്റുസ് സ്ഥാനം ഒഴിഞ്ഞ സ്ഥലത്തൃക്കാണ് ഡുപൊണ്ട് വന്നിരിക്കുന്നത്. പിന്റുസ് ഇന്റർ മിലാനിലേക്കാണ് പരിശീലകനായി പോയിരിക്കുന്നത്.

റയലിന്റെ ചുമതലയേറ്റ ഡുപോണ്ട് മുമ്പ് ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സംഘത്തിൽ ഉണ്ടായിരുന്ന ആളാണ്. ഫ്രാൻസ് റഷ്യയിൽ വെച്ച് ലോകകപ്പ് ഉയർത്തിയപ്പോൾ ഡുപോണ്ട് ആയിരുന്നു ഫ്രഞ്ച് ടീമിന്റെ ഫിറ്റ്നെസ് പരിശീലകൻ.