ആദ്യമായി ഇന്ത്യയെ നയിക്കുവാനൊരുങ്ങി സ്മൃതി, ടി20 സ്ക്വാ‍ഡ് പ്രഖ്യാപിച്ച് ഇന്ത്യ

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയെ സ്മൃതി നയിക്കും. പരമ്പരയ്ക്കുള്ള ടീമിലേക്ക് വേദ കൃഷ്ണമൂര്‍ത്തി തിരികെ എത്തുന്നു എന്നതാണ് പ്രത്യേകത. കഴിഞ്ഞ ടി20 ലോകകപ്പിലാണ് വേദ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. എന്നാല്‍ കളിച്ച അഞ്ച് മത്സരങ്ങളിലും രണ്ടക്ക സ്കോര്‍ നേടാനാകാതെ താരം പരാജയപ്പെട്ടപ്പോള്‍ ടി20-ഏകദിന ടീമില്‍ നിന്ന് താരത്തെ തഴയുകയായിരുന്നു.

ഹര്‍മ്മന്‍പ്രീത് കൗറിന്റെ പരിക്കാണ് ക്യാപ്റ്റന്‍സി ദൗത്യം സ്മൃതി മന്ഥാനയിലേക്ക് എത്തും. ഇതാദ്യമായാണ് ഇന്ത്യയെ സ്മൃതി മന്ഥാന നയിക്കുവാന്‍ പോകുന്നത്. ഹര്‍മ്മന്‍പ്രീത് കൗറിനു പകരം ഏകദിന ടീമില്‍ ഇടം പിടിച്ച ഹര്‍ലീന്‍ ഡിയോളിനെ ഇന്ത്യ ടി20 ടീമിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 4നു ഗുവഹാട്ടിയിലാണ് ആദ്യ മത്സരം നടക്കുക.

7, 10 തീയ്യതികളില്‍ അതേ വേദിയില്‍ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും അരങ്ങേറും.

സ്ക്വാ‍ഡ്: സ്മൃതി മന്ഥാന, മിത്താലി രാജ്, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ്മ, താനിയ ഭാട്ടിയ, ഭാരതി ഫുല്‍മാലി, അനൂജ പാട്ടില്‍, ശിഖ പാണ്ടേ, കോമല്‍ സന്‍സദ്, അരുന്ധതി റെഡ്ഢി, പൂനം യാദവ്, ഏക്ത ബിഷ്ട്, രാധ യാദവ്, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ലീന്‍ ഡിയോള്‍

Previous articleസെൽറ്റിക്കിലെ ജോലി രാജിവെച്ച് ബ്രെണ്ടൻ റോജേഴ്‌സ് വീണ്ടും പ്രീമിയർ ലീഗിലേക്ക്
Next articleസോൾഷ്യാറിനു വേണ്ടി എവിടെയും കളിയ്ക്കാൻ തയ്യാറെന്ന് ലുകാകു