ആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം

Sharathkamal

ടേബിള്‍ ടെന്നീസ് പുരുഷ വിഭാഗത്തിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ച് ഇന്ത്യയുടെ സീനിയര്‍ താരം ശരത് കമാൽ. ആദ്യ ഗെയിമിൽ 2-11ന് നിറം മങ്ങിയ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്ത്. എന്നാൽ പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടി ലീഡ് എടുത്ത ശരത്തിനെ പോര്‍ച്ചുഗൽ താരം തിയാഗോ അപോലോനിയ ഒപ്പം പിടിയ്ക്കുന്നതാണ് കണ്ടത്.

എന്നാൽ പിന്നീടൊരു പിഴവുകളുമില്ലാതെ അടുത്ത രണ്ട് ഗെയിമുകളും സ്വന്തമാക്കി 4-2 ന്റെ വിജയം ശരത് നേടുകയായിരുന്നു. സ്കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9

Previous articleചരിത്രം എഴുതി ഭവാനി ദേവി ആദ്യ മത്സരം ജയിച്ചു, രണ്ടാം റൗണ്ടിൽ മൂന്നാം റാങ്കുകാരിയോട് തോറ്റു പുറത്ത്
Next articleഅമ്പെയ്ത്തിൽ കസാഖിസ്ഥാനെ വീഴ്‌ത്തി ഇന്ത്യൻ പുരുഷ ടീം, ക്വാട്ടറിൽ കൊറിയ എതിരാളി