ചരിത്രം എഴുതി ഭവാനി ദേവി ആദ്യ മത്സരം ജയിച്ചു, രണ്ടാം റൗണ്ടിൽ മൂന്നാം റാങ്കുകാരിയോട് തോറ്റു പുറത്ത്

20210725 201535

ഒളിമ്പിക്‌സിൽ ഇന്ത്യക്ക് ആയ ഫെൻസിങ് അരങ്ങേറ്റം നടത്തിയ ഭവാനി ദേവി ആദ്യ മത്സരത്തിൽ ജയിച്ചു ചരിത്രം എഴുതി. തന്നെക്കാൾ റാങ്കിംഗിൽ മുന്നിലുള്ള ടുണീഷ്യൻ താരം നാദിയ ബെൻ അസീസിക്ക് എതിരെ ആധികാരിക ജയം ആണ് ആദ്യ റൗണ്ടിൽ ഭവാനി നേടിയത്. രണ്ടു റൗണ്ടുകളിൽ ആയി 15-3 നു ആയിരുന്നു ഭവാനിയുടെ ജയം.

എന്നാൽ രണ്ടാം റൗണ്ടിൽ ലോക മൂന്നാം നമ്പർ താരം ഫ്രാൻസിന്റെ മനോൻ ബ്രൂണറ്റിന് എതിരെ പൊരുതിയെങ്കിലും ഭവാനി തോൽവി വഴങ്ങി. മികച്ച ആത്മവിശ്വാസവും ആയി കളത്തിൽ ഇറങ്ങിയ ഭവാനി 15-7 എന്ന സ്കോറിന് ആണ് ഫ്രഞ്ച് താരത്തോട് തോറ്റത്. രണ്ടാം റൗണ്ടിൽ തോൽവി വഴങ്ങിയെങ്കിലും ഇന്ത്യൻ ഫെൻസറുടെ പ്രകടനം ഇന്ത്യൻ കായിക മേഖലക്ക് വലിയ പ്രചോദനം ആവും എന്നുറപ്പാണ്.

Previous articleസൊഹർലിയാനയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കും
Next articleആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം