അമ്പെയ്ത്തിൽ കസാഖിസ്ഥാനെ വീഴ്‌ത്തി ഇന്ത്യൻ പുരുഷ ടീം, ക്വാട്ടറിൽ കൊറിയ എതിരാളി

20210726 081242

ആർച്ചറിയിൽ പുരുഷ ടീമിന് ജയം. റൗണ്ട് ഓഫ് 16 എലിമിനേഷനിൽ ആണ് ഇന്ത്യൻ പുരുഷ ടീം കസാഖിസ്ഥാനെ വീഴ്‌ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതാനു ദാസ്, പ്രവീൺ ജാദവ്, തരുന്ദീപ്‌ റായ് എന്നിവർ അടങ്ങിയ ടീം ആണ് കസാഖിസ്ഥാനെ 6-2 നു മറികടന്നു ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചത്.

അതാനു ദാസിന്റെ നിർണായക ഘട്ടത്തിലെ മിന്നും പ്രകടനം ആണ് ഇന്ത്യക്ക് മികച്ച ജയം സമ്മാനിച്ചത്. ക്വാർട്ടർ ഫൈനലിൽ ആർച്ചറിയിലെ എക്കാലത്തെയും വലിയ ശക്തിയായ ദക്ഷിണ കൊറിയ ആണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് 10 മണിക്ക് ശേഷം ആണ് ഈ മത്സരം.

Previous articleആദ്യ ഗെയിമിൽ നിറം മങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവുമായി ശരത് കമാൽ, അടുത്ത റൗണ്ടിൽ മാ ലോംഗുമായി മത്സരം
Next articleഅസലങ്കയുടെയും ഭണ്ടാരയുടെയും വിക്കറ്റുകള്‍ ടേണിംഗ് പോയിന്റ്