ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഷമി കളിക്കില്ല, താരത്തിന് കോവിഡ്

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പമ്പരയിൽ ഇന്ത്യയ്ക്ക് മൊഹമ്മദ് ഷമിയുടെ സേവനം ലഭിയ്ക്കില്ല. താരത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് താരത്തിന് ടീമിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത്. പകരം ഉമേഷ് യാദവ് ടീമിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

സെപ്റ്റംബര്‍ 20ന് ആണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര ആരംഭിയ്ക്കുന്നത്. മൊഹാലിയിലെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 23ന് നാഗ്പൂരിലും സെപ്റ്റംബര്‍ 25ന് ഹൈദ്രാബാദിലുമാണ് മത്സരം.

കോവിഡ് മാറിയാൽ ഷമി ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കും. സെപ്റ്റംബര്‍ 28ന് തിരുവനന്തപുരത്തും ഒക്ടോബര്‍ 2ന് ഗുവഹാട്ടിയിലും ഒക്ടോബര്‍ 4ന് ഇന്‍ഡോറിലുമാണ് ദക്ഷിണാഫ്രിക്കന്‍ പരമ്പര നടക്കുക.