ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ തകർത്തു ഗ്ലാഡ്ബാച്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ തകർത്തു എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാച്. സമീപകാലത്ത് ലൈപ്സിഗിന് എതിരായ മോശം പ്രകടനങ്ങൾ മായിച്ചു കളയുന്ന പ്രകടനം ആണ് ഗ്ലാഡ്ബാച് പുറത്ത് എടുത്തത്. ലൈപ്സിഗിനെക്കാൾ നിരവധി അവസരങ്ങൾ ഉണ്ടാക്കിയ ഗ്ലാഡ്ബാച് തന്നെയാണ് മത്സരത്തിൽ മികച്ചു നിന്നത്.

പത്താം മിനിറ്റിൽ യൊനാസ്‌ ഹോഫ്മാൻ ആണ് ഗ്ലാഡ്ബാചിന് ആദ്യ ഗോൾ സമ്മാനിച്ചത്. 35 മത്തെ മിനിറ്റിൽ മികച്ച പ്രത്യാക്രമണത്തിന് ഒടുവിൽ മാർകസ് തുറാമിന്റെ പാസിൽ നിന്നു രണ്ടാം ഗോളും ഹോഫ്മാൻ കണ്ടത്തി. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ലാർസ് സ്റ്റിന്റിലിന്റെ പാസിൽ നിന്നു റമി ബെനെസ്ബയിനി ആണ് ഗ്ലാഡ്ബാച് ജയം പൂർത്തിയാക്കിയത്. നിലവിൽ ഗ്ലാഡ്ബാച് ആറാമത് നിൽക്കുമ്പോൾ പന്ത്രണ്ടാം സ്ഥാനത്ത് ആണ് ലൈപ്സിഗ്.