ഒരു പാക്കിസ്ഥാന്‍ പേസര്‍ക്ക് കൂടി പരിക്ക്, ദഹാനി ഇന്ത്യയ്ക്കെതിരെ കളിക്കില്ല

ഇന്ത്യയ്ക്കെതിരെ സൂപ്പര്‍ 4ൽ നാളെ നടക്കുന്ന മത്സരത്തിന് മുമ്പ് പാക്കിസ്ഥാന് തിരിച്ചടി. പേസര്‍ ഷഹ്നവാസ് ദഹാനി ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ സൈഡ് സ്ട്രെയിന്‍ കാരണം കളിക്കില്ല. ഹോങ്കോംഗിനെതിരെയുള്ള മത്സരത്തിനിടെ ആണ് താരത്തിന് പരിക്കേറ്റത്.

ഇതോടെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ ഹസന്‍ അലിയ്ക്ക് അവസരം ലഭിച്ചേക്കും. മുഹമ്മദ് ഹസ്നൈന്‍ ആണ് പാക്കിസ്ഥാന്‍ സ്ക്വാഡിലുള്ള മറ്റൊരു പേസര്‍. താരം ടൂര്‍ണ്ണമെന്റിലെ ബാക്കി മത്സരങ്ങള്‍ കളിക്കുന്നതിനെക്കുറിച്ച് 48-72 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം മാത്രമേ പാക്കിസ്ഥാന്‍ മെഡിക്കൽ ടീം അറിയിക്കുകയുള്ളു.

ഷഹീന്‍ അഫ്രീദി, വസീം ജൂനിയര്‍ എന്നിവര്‍ക്ക് പുറമെ പരിക്കേൽക്കുന്ന മൂന്നാമത്തെ താരമാണ് ഷഹ്നവാസ് ദഹാനി.