‘വീനസ് ഇല്ലാതെ സെറീന ഇല്ല’ കണ്ണീരോടെ സഹോദരിയോട് നന്ദി പറഞ്ഞു സെറീന വില്യംസ്

20220828 031948

യു.എസ് ഓപ്പൺ മൂന്നാം റൗണ്ടിൽ ഏറ്റ പരാജയത്തിന് ശേഷം മത്സരശേഷം തന്റെ സഹോദരി വീനസ് വില്യംസിനോട് കണ്ണീരിൽ കുതിർന്ന നന്ദി പറഞ്ഞു സെറീന വില്യംസ്. തന്റെ കരിയറിലെ അവസാനം എന്നു കരുതുന്ന മത്സരശേഷം ഏറെ വികാരപരമായി ആണ് സെറീന പ്രതികരിച്ചത്. എല്ലാവർക്കും നന്ദി പറഞ്ഞ സെറീന കണ്ണീർ അടക്കിയാണ് തന്റെ അച്ഛനും ആദ്യ പരിശീലകനും ആയ റിച്ചാർഡ് വില്യംസിനും അമ്മ ഓറസിൻ പ്രൈസിനും നന്ദി പറഞ്ഞത്.

സെറീന വില്യംസ്

തനിക്ക് ഒപ്പം നിന്ന പിന്തുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ സെറീന അച്ഛനും അമ്മയും ഇല്ലായിരുന്നു എങ്കിൽ താൻ ഒരിക്കലും ഇവിടെ എത്തില്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു. അവർക്ക് നന്ദി പറഞ്ഞ ശേഷമാണ് തന്റെ കരിയറിൽ സഹതാരമായും എതിരാളി ആയും എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന സഹോദരി വീനസ് വില്യംസിന് നന്ദി പറഞ്ഞത്. വീനസ് ഇല്ലായിരുന്നു എങ്കിൽ ഇന്ന് കാണുന്ന സെറീന ഉണ്ടാവുമായിരുന്നില്ല എന്നു പറഞ്ഞ താരം വീനസ് മാത്രമാണ് ഇന്ന് കാണുന്ന സെറീന ഉണ്ടാവാൻ കാരണം എന്ന് കൂടി പറഞ്ഞ താരം തന്റെ സഹോദരിക്ക് കണ്ണീരോടെ നന്ദി രേഖപ്പെടുത്തി. സെറീനയുടെ മത്സരം കാണാൻ ഗാലറിയിൽ എന്നത്തേയും പോലെ വീനസ് വില്യംസ് ഉണ്ടായിരുന്നു.