“കൂടുതൽ പണം ഉണ്ടാക്കുന്നത് കൊണ്ട് ലോക ക്രിക്കറ്റിൽ ഇന്ത്യക്ക് കൂടുതൽ സ്നേഹം കിട്ടുന്നു”

Newsroom

291281.4

ഇന്ത്യക്ക് ക്രിക്കറ്റ് ലോകത്ത് എല്ലാവരുടെയും ലാളനയും കിട്ടുകയാണ് എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഹഫീസ്. ബി സി സി ഐ കൂടുതൽ പണം ഉണ്ടാക്കുന്നതിനാൽ എല്ലാവരും അവരെ സ്നേഹിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുക ആണെന്ന് ഹഫീസ് പറഞ്ഞു. നമ്മുടെ സഹൂഹത്തിൽ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്നവരാണ് ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്നത്. അവരെയാണ് എല്ലാവരും ലാളിക്കുക, അവർക്കാണ് എല്ലാവരും ചുംബനം നൽകുക‌ ഹഫീസ് പറഞ്ഞു.

ഇന്ത്യ ആണ് ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന രാജ്യം. ഇന്ത്യക്ക് ഒപ്പം ഒരു സീരീസ് കളിക്കാൻ ആയാൽ മറ്റ് ടീമുകൾക്ക് അത് ജാക്ക്പോട്ട് ആണ്‌. അവർക്ക് വലിയ സ്പോൺസർധിപ്പ് ഡീലുകൾ അതുമൂലം ലഭിക്കും. ഹഫീസ് പറയുന്നു.
.