സാഞ്ചോയെ വാങ്ങാൻ യുണൈറ്റഡ് സാഞ്ചെസിനെയും നൽകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ ടാർഗറ്റാണ് ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോ. കൊറോണ സാമ്പത്തികമായി ക്ലബുകളെ ഒക്കെ ബാധിച്ചു എങ്കിലും സാഞ്ചോയെ വാങ്ങണമെന്ന ഉറച്ച തീരുമാനത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡോർട്മുണ്ട് ആവശ്യപ്പെടുന്ന തുകയ്ക്ക് ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസിനെയും പകരമായി നൽകാൻ തയ്യാറാണ് എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

സാഞ്ചസ് ഇപ്പോൾ ഇന്റർ മിലാനിൽ ലോണിൽ കളിക്കുകയാണ്. സാഞ്ചെസിന് യുണൈറ്റഡിൽ തിളങ്ങാൻ ഇതുവരെ ആകാത്തത് കൊണ്ട് സാഞ്ചസിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്. സാഞ്ചസിന്റെ ഉയർന്ന വേതനമാണ് താരത്തെ ആരും വാങ്ങാതിരിക്കാനുള്ള കാരണം. 110 മില്യണോളമാണ് സാഞ്ചോയ്ക്കായി ഡോർട്മുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെടുന്നത്. റൈറ്റ് വിങ്ങിൽ വർഷങ്ങളായി ഒരു നല്ല താരമില്ലാത്തതിന്റെ പ്രശ്നം തീർക്കാൻ സാഞ്ചോയ്ക്ക് ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെയാണ് എന്ത് വിലകൊടുത്തും സാഞ്ചോയെ ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.

Previous articleഅൻസു ഫറ്റിയെ തേടി വൻ ക്ലബുകൾ, വിട്ടുകൊടുക്കില്ല എന്ന് ബാഴ്സ
Next articleസ്പർസിന്റെ താരങ്ങൾ എല്ലാം പരിക്ക് മാറി എത്തി എന്ന് ജോസെ മൗറീനോ