റെക്കോർഡ് ഇടാൻ ഇറങ്ങി, ഇരട്ട ഗോളടിച്ച് കയറി, സഹലിക്ക മാസല്ലേ!!

Picsart 22 11 05 22 48 01 992

ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന സഹൽ അബ്ദുൽ സമദ് രണ്ടാം പകുതിയിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. സബ്ബായി ഇറങ്ങിയപ്പോൾ ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ കളത്തിൽ ഇറങ്ങിയ താരമായി സഹൽ മാറി. സന്ദേശ് ജിങ്കന്റെ 76 ഐ എസ് എൽ മത്സരങ്ങൾ എന്ന റെക്കോർഡ് മറികടന്ന് 77ആം മത്സരത്തിന് സഹൽ ഇറങ്ങി.

സഹലിക്ക Picsart 22 11 05 22 48 29 592

കളത്തിൽ ഇറങ്ങിയത് മുതൽ നല്ല ടച്ചുകളുമായി മുന്നേറിയ സഹൽ 85ആം മിനുട്ടിൽ രാഹുലൊന്റെ പാസ് സ്വീകരിച്ച് തൊടുത്ത സ്ട്രൈക്ക് ബ്ലാസ്റ്റേഴ്സിന്റെ കളിയിലെ രണ്ടാം ഗോളും സഹലിന്റെ സീസണിലെ ആദ്യ ഗോളായും മാറി. സഹൽ ആ ഗോളിലും നിർത്തിയില്ല. മത്സരത്തിന്റെ അവസാന നിമിഷം ഒരു തവണ കൂടെ സഹൽ മിർഷാദിനെ കീഴ്പ്പെടുത്തി പന്ത് വലയിൽ എത്തിച്ചു. സഹലിന്റെ ഈ ഫിനിഷ് ആദ്യ ഗോളിനേക്കാൾ മികച്ചതും ആയിരുന്നു.

സീസണിൽ ഇതിനു മുമ്പ് കളിച്ച നാലു മത്സരങ്ങളിലും സഹൽ ഗോൾ നേടിയിരുന്നില്ല. സഹലിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ഉള്ള മറുപടി കൂടിയായി ഇന്നത്തെ ഗോളുകൾ.