“ഈ ഗോൾ തന്റെ കരിയറിൽ എന്നും ഓർമ്മിക്കുന്ന ഗോൾ ആയിരിക്കും” – സഹൽ

Picsart 22 06 11 23 32 28 449

ഇന്ന് സബ്ബായി എത്തി ഇന്ത്യയുടെ വിജയ ഗോൾ നേടിയ സഹൽ അബ്ദുൽ സമദ് ഈ ഗോൾ താൻ തന്റെ കരിയറിൽ എന്നും ഓർമ്മിക്കുന്ന ഗോളിൽ ഒന്നായിരിക്കും എന്ന് പറഞ്ഞു. ഇന്ന് സഹലിന്റെ 91ആം മിനുട്ടിലെ ഗോളായിരുന്നു ഇന്ത്യക്ക് അഫ്ഗാനെതിരെ വിജയം തന്നത്. ഈ ഗോൾ വന്നത് ആരാധകരുടെ മുന്നിൽ ആണെന്നതും അത് കൊൽക്കത്തയിൽ ആണെന്നതും ഈ ഗോളിനെ പ്രത്യേകതയുള്ളതാക്കുന്നു എന്നും സഹൽ പറഞ്ഞു. ഈ ഗോൾ മാത്രമല്ല ഈ വിജയവും ഓർമ്മയിൽ നിക്കുന്നതാകും എന്ന് സഹൽ പറഞ്ഞു.

രാജ്യത്തിനായി ഗോൾ നേടിയതിൽ സന്തോഷം ഉണ്ട്. ഞങ്ങൾ ജയിച്ചു എന്നത് കൂടുതൽ സന്തോഷം നൽകുന്നു എന്നും സഹൽ പറഞ്ഞു. ഇത് ഒരു ടീമിന്റെ വിജയം ആണെന്നും സഹൽ പറഞ്ഞു. അസിസ്റ്റ് നൽകിയ ആശിഖിന് നന്ദി പറയുന്നു എന്നും സഹൽ പറഞ്ഞു.