സാക്ക് ക്രോളിയുടെ വിക്കറ്റിന് ശേഷം കാര്യങ്ങള്‍ വരുതിയിലാക്കി ഇംഗ്ലണ്ട്

ന്യൂസിലാണ്ടിനെ 553 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 90/1 എന്ന നിലയില്‍. സാക്ക് ക്രോളിയെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയ ശേഷം 84 റൺസ് രണ്ടാം വിക്കറ്റിൽ നേടി അലക്സ് ലീസും ഒല്ലി പോപുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ലീസ് 34 റൺസും പോപ് 51 റൺസും നേടിയപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്കോറിനൊപ്പമെത്തുവാന്‍ 463 റൺസ് കൂടി ഇംഗ്ലണ്ട് നേടേണം.