ടി20യിലും വിജയിച്ച് തുടങ്ങി അഫ്ഗാനിസ്ഥാന്‍

Afgzim

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടി20യിൽ വിജയവുമായി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വേ 159/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 4 പന്ത് ബാക്കി നിൽക്കവേയാണ് 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടിയത്.

സിക്കന്ദര്‍ റാസ(45), വെസ്‍ലി മാധവേരെ(32), റെഗിസ് ചകാബ്‍വ(29) എന്നിവരാണ് സിംബാബ്‍വേയ്ക്കായി റൺസ് കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന് വേണ്ടി അരങ്ങേറ്റക്കാരന്‍ നിജത് മസൂദ് 3 വിക്കറ്റ് നേടി.

ബാറ്റിംഗിൽ 26 പന്തിൽ 45 റൺസ് നേടിയ ഹസ്രത്തുള്ള സാസായിയും 33 റൺസ് നേടിയ റഹ്മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് സിംബാബ്‍വേയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. പിന്നീട് തുടരെ മൂന്ന് വിക്കറ്റ് 3 റൺസ് നേടുന്നതിനിടെ നഷ്ടമായി 86/3 എന്ന നിലയിലേക്ക് 11 ഓവറിൽ അഫ്ഗാനിസ്ഥാന്‍ വീണുവെങ്കിലും 25 പന്തിൽ 44 റൺസ് നേടിയ നജീബുള്ള സദ്രാന്‍ പുറത്താകാതെ നിന്ന് ആണ് വിജയം ഒരുക്കിയത്. 8 പന്തിൽ 15 റൺസുമായി മുഹമ്മദ് നബിയും മികവ് പുലര്‍ത്തി.

Afgzimbabwe

17ാം ഓവറിൽ സിംബാബ്‍വേയുടെ പ്രധാന ബൗളര്‍ ബ്ലെസ്സിംഗ് മുസറബാനി 26 റൺസ് വഴങ്ങിയതാണ് മത്സരത്തെ മാറ്റി മറിച്ചത്. അതിന് മുമ്പ് 24 പന്തിൽ 54 റൺസായിരുന്നു അഫ്ഗാനിസ്ഥാന്‍ നേടേണ്ടിയിരുന്നത്.

സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ മൂന്ന് വിക്കറ്റ് നേടി.