സഞ്ജുവിന്റെ സംഘത്തിൽ മിച്ചലും വേണ്ട നീഷവും വേണ്ട, രാജസ്ഥാന്‍ റോയൽസ് 9 താരങ്ങളെ റിലീസ് ചെയ്തു

Sports Correspondent

Darylmitchell
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2023 ലേലത്തിന് മുമ്പുള്ള റിലീസ് ചെയ്ത താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് രാജസ്ഥാന്‍ റോയൽസ്. 12 ഇന്ത്യന്‍ താരങ്ങളെയും 4 വിദേശ താരങ്ങളെയും ഉള്‍പ്പെടെ 16 താരങ്ങളെ ടീം നിലനിര്‍ത്തിയപ്പോള്‍ 9 താരങ്ങളെ ടീം റിലീസ് ചെയ്തു.

ഇതിൽ 6 വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്നു. ജെയിംസ് നീഷം, ഡാരിൽ മിച്ചൽ, റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, കോര്‍ബിന്‍ ബോഷ്, നഥാന്‍ കോള്‍ട്ടര്‍ നൈൽ എന്നിവര്‍ക്ക് പുറമെ അനുനയ് സിംഗ്, തേജസ് ബറോക, ശുഭം ഗര്‍വാൽ എന്നിവരെയാണ് ടീം റിലീസ് ചെയ്തത്.