തിരുമ്പി വന്തിട്ടേന്ന് സൊല്ല്!! ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാസ് തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ കാരണം ക്വാർന്റൈനിൽ കഴിയേണ്ടി വന്ന വിഷമം ഒക്കെ വൻ പ്രകടനത്തിലൂടെ റൊണാൾഡോ തീർത്തിരിക്കുകയാണ്. ഇരുപത് ദിവസത്തിനു ശേഷം ആദ്യമായി കളത്തിൽ ഇറങ്ങിയ റൊണാൾഡോ ഇരട്ട ഗോളുകളുമായി യുവന്റസിനെ തോളിലേറ്റി വിജയവഴിയിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്. റൊണാൾഡോ പോയത് മുതൽ താളം തെറ്റി നിൽക്കുകയായിരുന്ന യുവന്റസ് ഇന്ന് സ്പെസിയയെ ആയിരുന്നു നേരിട്ടത്.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി ഇറങ്ങിയ യുവന്റസിന് മൊറാട്ടയിലൂടെ ആദ്യ പകുതിയിൽ ലീഡ് എടുക്കാൻ ആയി. പക്ഷെ പ്രകടനം അത്ര നല്ലതായിരുന്നില്ല. അതുകൊണ്ട് തന്നെ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ സ്പെസിയ സമനില കണ്ടെത്തി. അവസാനം രക്ഷയില്ലാതെ രണ്ടാം പകുതിയിൽ പിർലോ റൊണാൾഡോയെ രക്ഷയ്ക്ക് വിളിച്ചു. 59ആം മിനുട്ടിൽ റൊണാൾഡോ തന്നെ യുവന്റസിന് ലീഡ് നൽകി. റൊണാൾഡോ വന്നതിന് പിന്നാലെ യുവന്റസ് പ്രകടനവും മെച്ചപ്പെട്ടു.

67ആം മിനുട്ടിൽ റബിയോയിലൂടെ യുവന്റസ് മൂന്നാം ഗോൾ നേടി. 76ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെബാൾട്ടിയിലൂടെ തന്റെ രണ്ടാം ഗോൾ നേടി യുവന്റസ് ജയം ഉറപ്പിച്ചു. റൊണാൾഡോക്ക് ലീഗിൽ ഇതോടെ അഞ്ചു ഗോളുകൾ ആയി. ജയത്തോടെ 12 പോയിന്റുമായി യുവന്റസ് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.