എവർട്ടണ് വീണ്ടും തോൽവി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടന്റെ ശോഭ മെല്ലെ മങ്ങുകയാണ്. സീസൺ മികച്ച രീതിയിൽ തുടങ്ങിയ എവർട്ടണ് പക്ഷെ ഇപ്പോൾ തുടർച്ചയായ മൂന്ന് മത്സരങ്ങളായി വിജയം എന്തെന്ന് അറിയാതെ മുന്നോട്ട് പോകുന്നു. കഴിഞ്ഞ മത്സരത്തിൽ സൗതാമ്പ്ടണൊട് പരാജയപ്പെട്ട എവർട്ടൺ ഇന്ന് ന്യൂകാസിൽ യുണൈറ്റഡിന് മുന്നിൽ ആണ് പതറിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂകാസിൽ ഇന്ന് വിജയിച്ചത്.

കാല്വം വിൽസന്റെ ഇരട്ട ഗോളുകളാണ് എവർട്ടണെ തകർത്തത്‌. പിക്ക്ഫോർഡിനെ ബെഞ്ചിൽ ഇരുത്തിയാണ് ആഞ്ചലോട്ടി ഇന്ന് എവർട്ടണെ ഇറക്കിയത്‌. പക്ഷെ പുതിയ കീപ്പർ ഓൽസനും എവർട്ടണെ രക്ഷിക്കാൻ ആയില്ല. 56ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു വിൽസന്റെ ആദ്യ ഗോൾ. 84ആം മിനുട്ടിൽ വീണ്ടും വിൽസൺ വല കണ്ടു. കാൾവട്ട് ലൂയിൻ ആണ് എവർട്ടന്റെ ആശ്വാസ ഗോൾ ഇഞ്ച്വറി ടൈമിൽ നേടിയത്. പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും ലീഗിൽ എവർട്ടൺ രണ്ടാമത് നിൽക്കുന്നുണ്ട്