“സിംബാബ്‌വെയെ ഇന്ത്യയും പേടിക്കണം” – സുനിൽ ഗവാസ്കർ

പാകിസ്താനെ ഞെട്ടിച്ച സിംബാബ്‌വെയെ നേരിടുമ്പോൾ ഇന്ത്യയും കരുതലോടെ കളിക്കണം എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

സിംബാബ്‌വെ പാകിസ്ഥാനെ തോൽപ്പിച്ചതിനാൽ അവർ മികച്ച രീതിയിലായിരിക്കും ഉള്ളത്. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാക്കിസ്ഥാനെതിരായ വിജയം സിംബാബ്‌വെയ്ക്ക് ആവേശം പകർന്നിട്ടുണ്ടാകും എന്നും. ഗവാസ്‌കർ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

Zimbabwe

സിംബാബ്‌വെക്ക് എതിരെ മാത്രമല്ല ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും വളരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് സുനിൽ ഗവാസ്കർ പറയുന്നു. സിംബാബ്‌വെ ഒരൊറ്റ റണ്ണിന് ആയിരുന്നു കഴിഞ്ഞ ദിവസം പാകിസ്താനെ അട്ടിമറിച്ചത്.