ബ്രൂണോയും ആയി പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് റൊണാൾഡോ

Picsart 22 11 21 14 03 07 277

മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അഭിമുഖത്തിന് പിന്നാലെ ബ്രൂണോയും റൊണാൾഡോയും പോർച്ചുഗൽ ക്യാമ്പിൽ വെച്ച് കണ്ടു മുട്ടുന്നതും ഇരുവരും തമ്മിൽ അത്ര സുഖകരമല്ലാത്ത സംഭാഷണം നടക്കുന്നതും ആയ വീഡിയോ വൈറൽ ആയിരുന്നു. ബ്രൂണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഉടക്കാണെന്ന രീതിയിൽ ആ വീഡിയോ പ്രചരിക്കപ്പെടുകയും ചെയ്തു. എന്നാൽ ബ്രൂണോ ഫെർണാണ്ടസും ആയി തനിക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് റൊണാൾഡോ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

റൊണാൾഡോ 140329

ആ വീഡിയോയിൽ വിവാദമായി പറയപ്പെടുന്ന കാര്യങ്ങൾ ഒന്നും ഇല്ല. ബ്രൂണൊയുടെ വിമാനം വൈകിയിരുന്നു അത് കൊണ്ട് അദ്ദേഹം ബോട്ടിൽ ആണോ വന്നത് എന്ന് താൻ ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത് എന്ന് റൊണാൾഡോ പറഞ്ഞു. തന്നോട് താരങ്ങളെ കുറിച്ച് ചോദിക്കാതെ ലോകകപ്പിനെ കുറിച്ച് ചോദിക്കൂ എന്നും റൊണാൾഡോ പറഞ്ഞു.

താൻ ശരിയായ സമയത്താണ് സംസാരിക്കുന്നത് എന്നും മറ്റുള്ളവർ തന്നെ കുറിച്ച് എഴുതുന്നതും പറയുന്നതും താൻ കാര്യമാക്കില്ല എന്നും റൊണാൾഡോ പറഞ്ഞു.