പ്രീസീസണിൽ എത്താത്തത് കുട്ടിക്ക് സുഖം ഇല്ലാതെ ആശുപത്രിയിൽ ആയതിനാൽ,തന്റെ വാക്കുകൾ യുണൈറ്റഡിൽ ഉള്ളവർ സംശയിച്ചു – റൊണാൾഡോ

20221115 051411

മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമർശനം അടങ്ങിയ പിയേഴ്‌സ് മോർഗനും ആയുള്ള അഭിമുഖം ഓരോ ഭാഗം ആയി പുറത്ത് വരികയാണ്. അതിലാണ് തന്നെ വേദനിപ്പിച്ച സംഭവം റൊണാൾഡോ തുറന്നു പറഞ്ഞത്. തന്റെ ഇരട്ടകുട്ടികളിൽ ഒരാൾ ജന്മം നൽകുമ്പോൾ മരിച്ചു അതിനു ശേഷം പിന്നീട് മറ്റെ കുട്ടിക്ക് ആയി കൂടുതൽ നേരം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നതിനാൽ ആണ് താൻ പ്രീ സീസണിൽ യുണൈറ്റഡിനു ഒപ്പം ചേരാൻ ആവാത്തത് എന്നു റൊണാൾഡോ പറഞ്ഞു.

എന്നാൽ താൻ ഇത് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിനെയും പ്രസിഡന്റിനെയും അറിയിച്ചപ്പോൾ അവർ തന്റെ വാക്കുകൾ സംശയിച്ചു എന്നും റൊണാൾഡോ കൂട്ടിച്ചേർത്തു. തന്റെ വാക്കുകൾ അവർ വിശ്വസിക്കാതെ സംശയിച്ചതിൽ തനിക്ക് വലിയ വിഷമം ആണ് ഉണ്ടായത് എന്നു പറഞ്ഞ റൊണാൾഡോ തങ്ങൾ ഒരാഴ്ച കുടുംബത്തിന് ഒപ്പം ആശുപത്രിയിൽ ആയിരുന്നു എന്നും കൂട്ടിച്ചേർത്തു. തന്റെ കുടുംബത്തിന് ഒപ്പം ഉണ്ടാവണം എന്ന കാരണം കൊണ്ടാണ് താൻ ക്ലബിൽ നിന്നു വിട്ട് നിന്നത് എന്നു ആവർത്തിച്ച റൊണാൾഡോ തന്റെ വിഷമം ഗൗരവം ആയി എടുക്കാത്ത വാക്കുകൾ സംശയിച്ച യുണൈറ്റഡ് ബോർഡിന്റെ പ്രവർത്തി തന്നിൽ ഭയങ്കര വിഷമം ഉണ്ടാക്കി എന്ന കാര്യം തുറന്നു പറഞ്ഞു.