ഇന്ന് യുവന്റസും സ്പാലും തമ്മിൽ ഉള്ള മത്സരത്തിലും ഗോളടിച്ചതീടെ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് റെക്കോർഡുകൾക്ക് ഒപ്പം ആണ് എത്തിയത്. അതിൽ ഒന്ന് സീരി എയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോളടിച്ചു എന്ന റെക്കോർഡാണ്. ലീഗിൽ ഇനത്തെ ഉൾപ്പെടെ അവസാനം ഇറങ്ങിയ പതിനൊന്ന് മത്സരങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയിരുന്നു.
ഇറ്റാലിയൻ ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച താരമായി ഇതോടെ റൊണാൾഡോ മാറി. 11 മത്സരങ്ങളിൽ തുടർച്ചയായി ഗോളടിച്ച ബാറ്റിസ്റ്റ്യൂട്ടയുടെയും ഫാബിയോ ക്യാഗ്ലിയരൊടെയും റെക്കോർഡിന് ഒപ്പമാണ് റൊണാൾഡോ എത്തിയത്. 1994/95 സീസണിലായിരുന്നു ഫിയൊറെന്റീന താരമായിരുന്ന ബാറ്റിസ്റ്റ്യൂട്ട ഈ റെക്കോർഡ് ഇട്ടത്. അവസാന സീസണിലായിരുന്നു ഫാബിയോ ഈ റെക്കോർഡിനൊപ്പം എത്തിയത്.
ഈ റെക്കോർഡ് കൂടാതെ റൊണാൾഡോയുടെ കരിയറിലും 11 മത്സരങ്ങളിൽ കൂടുതൽ റൊണാൾഡോ തുടർച്ചയായി ഗോളുകൾ അടിച്ചിട്ടില്ല. റയൽ മാഡ്രിഡിൽ കളിക്കുമ്പോൾ ആയിരുന്നു മുമ്പ് റൊണാൾഡോ 11 മത്സരങ്ങളിൽ തുടർച്ചയായി ഗോളുകൾ അടിച്ചത്.
ഇപ്പോൾ അവസാന ലീഗ് മത്സരങ്ങളിൽ നിന്നായി 16 ഗോളുകൾ നേടിയ യുവന്റസ് താരം റൊണാൾഡോ മികച്ച ഫോമിലാണ് ഉള്ളത്.