മുണ്ടൂരിൽ ലിൻഷാ മണ്ണാർക്കാടിനെ ഞെട്ടിച്ച് ജിംഖാന തൃശ്ശൂർ

മുണ്ടൂർ അഖിലേന്ത്യാ സെവൻസിൽ നിന്ന് വമ്പന്മാരായ ലിൻഷാ മണ്ണാർക്കാട് പുറത്ത്. ഇന്ന് ജിംഖാന തൃശ്ശൂർ ആയിരുന്നു ലിൻഷയുടെ എതിരാളികൾ. ആവേശകരമായ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ജിംഖാന തൃശ്ശൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ‌. പെനാൾട്ടി ഷൂട്ടൗട്ടിൽ ലിൻഷാ മണ്ണാർക്കാട് പിറകിലേക്ക് പോവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ റോയൽ ട്രാവൽസിനെയും ജിംഖാന തൃശ്ശൂർ തോൽപ്പിച്ചിരുന്നു.

നാളെ മുണ്ടൂർ സെവൻസിൽ ഫിഫാ മഞ്ചേരി സോക്കർ ഷൊർണ്ണൂരിനെ നേരിടും.