തുവ്വൂരിലും ഫൈനലിൽ അൽ മദീനയ്ക്ക് കാലിടറി, ഉഷാ തൃശ്ശൂരിന് കിരീടം

ഒരു സെവൻസ് ഫൈനലിൽ കൂടെ അൽ മദീന ചെർപ്പുളശ്ശേരിക്ക് കാലിടറി. തുവ്വൂർ അഖിലേന്ത്യാ സെവൻസിൽ ഇന്ന് കിരീട പോരാട്ടത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയെ മറികടന്ന് ഉഷാ തൃശ്ശൂർ കിരീടത്തിൽ മുത്തമിട്ടു. ഫൈനലിൽ ശക്തമായ പോരാട്ടത്തിന് ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഉഷാ തൃശ്ശൂർ വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ.

പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് ഉഷാ തൃശ്ശൂർ വിജയിക്കുകയും ചെയ്തു. ഉഷാ തൃശ്ശൂരിന്റെ സീസണിലെ ആദ്യ കിരീടമാണിത്.സെമി ഫൈനലിൽ സബാൻ കോട്ടക്കലിനെ തറപടിച്ചായിരുന്നു ഉഷാ ഫൈനലിലേക്ക് കടന്നത്. അൽ മദീന ചെർപ്പുളശ്ശേരിയുടെ സീസണിലെ മൂന്നാം ഫൈനൽ പരാജയമാണിത്. ആദ്യ കിരീടത്തിനായി അൽ മദീന ഇനിയും കാത്തിരിക്കണം.