രോഹിത് ശർമ്മയെ വെല്ലാൻ ടി20യിൽ ആളില്ല, പുതിയ ഒരു റെക്കോർഡും കൂടെ സ്വന്തം

Rohit

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്നത്തെ മത്സരത്തോടെ ഏറ്റവും കൂടുതൽ പുരുഷ ടി20 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമായി മാറിം പാകിസ്ഥാൻ ബാറ്റർ ഷോയിബ് മാലിക്കിനെയാണ് രോഹിത് മറികടന്നത്. ഞായറാഴ്ച ധർമ്മശാലയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 ഐയിൽ കളത്തിലിറങ്ങിയപ്പോഴാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

രോഹിത് ഇപ്പോൾ 125 ടി20 ഐകളിൽ കളിച്ചു, ഷോയബ് മാലിക് 124 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് 119 ടി20യുമായി പട്ടികയിൽ മൂന്നാമതാണ്. “125 ടി20 കളിൽ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് മികച്ച അനുഭവമാണ്, നല്ലതായി തോന്നുന്നു, ഇനിയും വർഷങ്ങളോളം കളിക്കുന്നത് തുടരാൻ നോക്കൂ.” രോഹിത് പറഞ്ഞു.