സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ, കോഹ്‌ലിക്കും പന്തിനും വിശ്രമം

ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തി സഞ്ജു സാംസൺ. വിരാട് കോഹ്‌ലിക്കും റിഷഭ് പന്തിനും വിശ്രമം അനുവദിച്ചിന് പിന്നാലെയാണ് സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. രോഹിത് ശർമ്മയുടെ നേതൃത്തത്തിലുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ നിയമിച്ചിട്ടുണ്ട്.

മൂന്ന് ടി20 മത്സരങ്ങൾക്കുള്ള 18 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിലേക്ക് ബുംറയും ജഡേജയും മടങ്ങിയെത്തിയപ്പോൾ കെ.എൽ രാഹുലും ടീമിൽ ഇല്ല. ആദ്യ ടി20 ലക്‌നൗവിലും രണ്ടാം മത്സരം ധരംശാലയിലും മൂന്നാം ടി20 മൊഹാലിയും വെച്ച് നടക്കും.

Rohit (C), Ruturaj, Ishan (WK), Surya, Shreyas Iyer, Venkatesh, Deepak Chahar, Bumrah (VC), Bhuvneshwar Kumar, Deepak Chahar, Harshal, Siraj, Samson (WK), Ravi Jadeja, Chahal, Bishnoi, Kuldeep, Avesh.