ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ മൂന്ന് സിക്സുകൾ അടിക്കാൻ കഴിഞ്ഞാൽ രോഹിത് ശർമ്മക്ക് ഒരു ഇന്ത്യൻ താരത്തിനും എത്താൻ കഴിയാത്ത ഒരു നേട്ടത്തിൽ എത്താൻ രോഹിത് ശർമ്മക്ക് കഴിയും. ഇപ്പോൾ 397 സിക്സറുകൾ ടി20 കരിയറിൽ അടിച്ചു കൂട്ടിയിട്ടുള്ള രോഹിത് ശർമ്മക്ക് ഇനി മൂന്ന് സിക്സുകൾ കൂടെ മതി ടി20യിൽ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യൻ താരം ആകാൻ. രോഹിതിന് പിറകിൽ 324 സിക്സ് അടിച്ചിട്ടുള്ള റെയ്നയും 315 സിക്സ് അടിച്ചുട്ടുള്ള കോഹ്ലിയുമാണ് ഉള്ളത്.
397 സിക്സിൽ 224 സിക്സും താരം ഐ പി എല്ലിൽ ആണ് അടിച്ചത്. ലോക ടി20യിൽ സിക്സിന്റെ കാര്യത്തിൽ എട്ടാമതാണ് രോഹിത്. ഗെയ്ല്, പൊള്ളാർഡ്, റസൽ, എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.
ടി20യിൽ ഏറ്റവും കൂടുതൽ സിക്സുകൾ ഉള്ള ഇന്ത്യൻ താരങ്ങൾ;
Rohit Sharma (MI) 397
Suresh Raina (CSK)- 324
Virat Kohli (RCB)- 315
MS Dhoni (CSK)- 303