മുംബൈ സിറ്റി എഫ്‌സി യുവതാരം ഗുർകിരത് സിംഗിനെ സൈൻ ചെയ്തു

Img 20210919 012245

മുംബൈ സിറ്റി എഫ്‌സി വെർസറ്റൈൽ യുവതാരം ഗുർകിരത് സിംഗിനെ സൈൻ ചെയ്തതായി പ്രഖ്യാപിച്ചു. ഇന്ത്യൻ ആരോസിൽ നിന്നാണ് 18കാരൻ മുംബൈയിൽ എത്തുന്നത്. മൂന്ന് വർഷത്തെ കരാർ താരം ഒപ്പുവെച്ചതായി ഐ എസ് എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റി ഇന്നലെ അറിയിച്ചു.

ചണ്ഡിഗഡ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഇടത് വിങ്ങറായും ഇടതു ലെഫ്റ്റ് ബാക്കായും താരത്തിന് കളിക്കാൻ കഴിയും. പഞ്ചാബിൽ ജനിച്ച താരം ഐ ലീഗിൽ അവസാന മൂന്ന് സീസണിലും ഇന്ത്യൻ ആരോസിനൊപ്പം ഉണ്ടായിരുന്നു. 2020-21 സീസണിൽ 11 മത്സരങ്ങളിൽ പങ്കെടുക്കുകയും ഒരു ഗോൾ നേടുകയും ചെയ്യാൻ ഗുർകിരതിനായി.

 

Previous articleവില്ലാ പാർക്കിൽ എവർട്ടണ് വീണു
Next article400 സിക്സ് എന്ന റെക്കോർഡിൽ എത്താൻ രോഹിത് ശർമ്മ ഇറങ്ങുന്നു