ഒരു വിദേശ അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

Img 20210919 011316

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സീസണു മുന്നോടിയായി ഒരു സൈനിംഗ് കൂടെ പൂർത്തിയാക്കി ഇരിക്കുകയാണ്. ഫ്രഞ്ച് ഫോർവേഡായ മാത്യസ് കൗറർ ആണ് നോർത്ത് ഈസ്റ്റിൽ എത്തിയിരിക്കുന്നത്. താരം ക്ലബിൽ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് ഇന്നലെ ഔദ്യോഗികമായി അറിയിച്ചു. കരീബിയയിലെ മാർട്ടിനിക് സ്വദേശിയാണ് മത്തിയാസ് കൗറർ.

ഏഷ്യയിൽ കളിച്ചതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. കൊറിയൻ ഒന്നാം ഡിവിഷനിലും കസാക്കിസ്ഥാന്റെ ആദ്യ ഡിവിഷനിലും അടുത്തിടെ തുർക്കിഷ് രണ്ടാം ഡിവിഷനിലും താരം കളിച്ചിട്ടുണ്ട്. ബൾഗേറിയ, ജോർജിയ, സ്പെയിൻ എന്നിവിടങ്ങളിലായി യൂറോപ്പിലും താരം സജീവമായിരുന്നു. 33കാരനായ താരം ഉടൻ തന്നെ നോർത്ത് ഈസ്റ്റിനൊപ്പം പ്രീസീസണായി ചേരും.

Previous article400 സിക്സ് എന്ന റെക്കോർഡിൽ എത്താൻ രോഹിത് ശർമ്മ ഇറങ്ങുന്നു
Next articleചാമ്പ്യൻസ് ലീഗിലെ സങ്കടം തീർക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നു