രോഹൻ എസ് കുന്നുമ്മലിന് സെഞ്ച്വറി, ഗുജറാത്തിന് എതിരെ മികച്ച ബാറ്റിങുമായി കേരളം

Rohan S Kunnummal

രഞ്ജി ട്രോഫിയുടെ രണ്ടാം ദിവസം കേരളം മികച്ച നിലയിൽ. ഗുജറാത്ത് 388 റൺസിന് ആദ്യ ഇന്നിങ്സിൽ പുറത്തായിരുന്നു. ഇന്ന് ബാറ്റിംഗ് ചെയ്ത കേരളം രണ്ടാം ദിനം അവസാനിക്കുമ്പോൾ 277/4 എന്ന നിലയിൽ ആണ്. ഓപ്പണർ രോഹൻ എസ് കുന്നുമ്മലിന്റെ സെഞ്ച്വറി ആണ് കേരളത്തിന് ഇന്ന് കരുത്തായത്. രോഹൻ 171 പന്തിൽ 129 റൺസ് എടുത്താണ് പുറത്തായത്. രോഹനും രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ന് കേരളത്തിന് നൽകിയത്. 51 പന്തിൽ 44 റൺസ് എടുത്താണ് രാഹുൽ പുറത്തായത്.
Img 20220225 174105
100 പന്തിൽ 50 റൺസ് എടുത്ത് സച്ചിൻ ബേബിയും മികച്ച പ്രകടനം ഇന്ന് കാഴ്ചവെച്ചു. ജലജ് സക്സേനക്ക് ആകെ 4 റൺസ് മാത്രമെ എടുക്കാനായുള്ളൂ. 14 റൺസുമായി വത്സലും 21 റൺസുമായി വിഷ്ണു വിനോദുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ലീഡ് നേടാൻ ഇനിയും 111 റൺസ് കൂടെ കേരളം നേടണം. ഗുജറാത്തിനായി എസ് എ ദേശായ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.