യൂറോപ്പ ലീഗ് പ്രീക്വാർട്ടർ, ബാഴ്സലോണ തുർക്കിയിലേക്ക്, സെവിയ്യക്ക് വെസ്റ്റ് ഹാം എതിരാളി

Newsroom

Picsart 22 02 25 17 24 02 218
Download the Fanport app now!
Appstore Badge
Google Play Badge 1

യൂറോപ്പ ലീഗിലെ പ്രീക്വാർട്ടർ മത്സരങ്ങൾ തീരുമാനമായി. ടൂർണമെന്റിലെ ഫേവറിറ്റുകളായ ബാഴ്സലോണ അടുത്ത റൗണ്ടിൽ തുർക്കിഷ് ക്ലബായ ഗലറ്റസറെയെ നേരിടും. നാപോളിയെ തോൽപ്പിച്ച് ആയിരുന്നു ബാഴ്സലോണ പ്രീക്വാർട്ടറിലേക്ക് എത്തിയത്. വെസ്റ്റ് ഹാം സെവിയ്യയെ ആകും നേരിടുക. ആറ് തവണ യൂറോപ്പ ലീഗ് ചാമ്പ്യൻമാരായിട്ടുള്ള ക്ലബായ സെവിയ്യ.

പോർട്ടോ ലിയോണിനെ നേരിടും, ബയർ ലെവർകൂസന് അറ്റലാന്റ ആകും എതിരാളികൾ. സ്പാർട്ടക് മോസ്‌കോയെ ആർബി ലെയ്‌പ്‌സിഗും നേരിടും. റഷ്യൻ ടീമിന്റെ ഹോം ടൈ ഒരു നിഷ്‌പക്ഷ വേദിയിൽ നടക്കുമെന്ന് യുവേഫ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 10നു മാർച്ച് 17നു ഇടയിലായാകും മത്സരങ്ങൾ നടക്കുക.

OFFICIAL: The 2021/22 Europa League Round of 16 draw:

Rangers vs Crvena Zvezda
Braga vs Monaco
Porto vs OL
Atalanta vs Bayer Leverkusen
Sevilla vs West Ham
Barcelona vs Galatasaray
RB Leipzig vs Spartak Moscow
Real Betis vs Eintracht Frankfurt