ലോകകപ്പ് നേടാനായില്ലെങ്കില്‍ പിന്നെ റെക്കോര്‍ഡുകള്‍ കൊണ്ട് എന്ത് കാര്യം?

ഓസ്ട്രേലിയയ്ക്ക് വേണ്ടി ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ നേടുകയെന്ന ഗ്ലെന്‍ മക്ഗ്രാത്തിന്റെ റെക്കോര്‍ഡിനെ മറികടക്കുവാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ന്യൂസിലാണ്ടിനെതിരെ ഓസ്ട്രേലിയയുടെ 86 റണ്‍സ് വിജയത്തില്‍ ബൗളിംഗില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങിയ താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

26 വിക്കറ്റുകള്‍ നേടിയ മക്ഗ്രാത്തിന്റെ നേട്ടത്തിന് ഒപ്പമെത്തുവാന്‍ രണ്ട് വിക്കറ്റ് മതി സ്റ്റാര്‍ക്കിന്. എന്നാല്‍ റെക്കോര്‍ഡ് നേടിയാല്‍ സന്തോഷമാണെങ്കിലും ലോകകപ്പ് നേടാനായില്ലെങ്കില്‍ പിന്നെ എന്ത് റെക്കോര്‍ഡ് നേടിയിട്ടും കാര്യമില്ലെന്നാണ് സ്റ്റാര്‍ക്കിന്റെ അഭിപ്രായം. താന്‍ ഈ ടീമിന്റെ ഭാഗമാണെന്നും മറ്റ് താരങ്ങള്‍ക്കൊപ്പം തന്നാലാവുന്ന സംഭാവനകള്‍ നല്‍കുകയാണെന്നും സ്റ്റാര്‍ക്ക് പറഞ്ഞു. ലോകകപ്പ് നേടുകയെന്ന പ്രഥമ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടാല്‍ റെക്കോര്‍ഡുകള്‍ക്കും മൂല്യമുണ്ടാകുമെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു.

Previous articleഇറ്റലിയുടെ യുവ സ്ട്രൈക്കറെ വിറ്റ് ഇന്റർ മിലാൻ
Next articleനെയ്മർ മാതൃകയാക്കാവുന്ന താരമല്ല, ല ലീഗെയിലേക് നെയ്മറിന്റെ മടക്കം നല്ലതാവില്ല- ല ലീഗ പ്രസിഡന്റ്