നെയ്മർ മാതൃകയാക്കാവുന്ന താരമല്ല, ല ലീഗെയിലേക് നെയ്മറിന്റെ മടക്കം നല്ലതാവില്ല- ല ലീഗ പ്രസിഡന്റ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

നെയ്മർ ജൂനിയറിന്റെ ബാഴ്സലോണയിലേക്കുള്ള മടങ്ങി വരവ് സാധ്യതകളെ ചോദ്യം ചെയ്ത് ല ലീഗ പ്രസിഡന്റ് ഹാവിയെർ തെബാസ്. താരത്തിന്റെ സ്വഭാവം അത്ര മികച്ചതല്ല എന്നും ബാഴ്സ താരത്തെ ടീമിൽ എത്തിക്കുകയാണെങ്കിൽ അത് നല്ലൊരു മാതൃകയാവില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു. പാരീസിലേക്ക് മാറിയ ശേഷം ഏറെ വിവാദങ്ങളിൽ പെട്ട താരമാണ് നെയ്മർ.

‘ല ലീഗെയിലേക്ക് നെയ്‌മർ മടങ്ങി വരേണ്ട എന്നതാണ് ആഗ്രഹം, മികച്ച പ്രകടനത്തിനൊപ്പം സ്വഭാവം നന്നാക്കിയാൽ മാത്രമേ നെയ്മർ ല ലീഗക്ക് നേട്ടമാകൂ, അദ്ദേഹത്തിന് മികച്ച കളിക്കാരനാകാൻ സാധികുമായിരിക്കും, പക്ഷെ പെരുമാറ്റവും ഏറെ പ്രധാനമാണ്’ എന്നാണ് ല ലീഗ പ്രസിഡന്റിന്റെ വാക്കുകൾ. ല ലീഗെയിൽ മികച്ച മൂല്യങ്ങൾ വളർത്തി എടുക്കാൻ തങ്ങൾ ഏറെ ജോലി ചെയ്തതാണ് എന്നും അത് മാറ്റാൻ തങ്ങൾക്ക് ആഗ്രഹമില്ല എന്നും തെബാസ് കൂട്ടി ചേർത്തു.