ഇറ്റലിയുടെ യുവ സ്ട്രൈക്കറെ വിറ്റ് ഇന്റർ മിലാൻ

ഇറ്റലിയുടെ ഭാവി സ്ട്രൈക്കർ ആകുമെന്ന് പ്രവചിക്കപ്പെടുന്ന യുവതാരം ആൻഡിയ പിനമൊന്റിയെ ഇന്റർ മിലാൻ ക്ലബ് വിറ്റു. സീരി എ ക്ലബ് തന്നെ ആയ ജെനോവ ആണ് പിനമൊന്റിയെ സ്വന്തമാക്കിയത്. ഏകദേശം 18 മില്യണോളമാണ് താരത്തിന്റെ വില. കഴിഞ്ഞ ദിവസം ജെനോവയിൽ പിനമൊന്റി മെഡിക്കലും പൂർത്തിയാക്കി.

18 മില്യണിൽ 9 മില്യൺ താരത്തിന്റെ മുൻ ക്ലബായ ചീവോയ്ക്കാണ് ലഭിക്കുക. കഴിഞ്ഞ സീസണിൽ ലോണിൽ ഫ്രോസിനോണിനു വേണ്ടി ആയിരുന്നു പിനമൊന്റി കളിച്ചത്. അവിടെ 30ൽ അധികം മത്സരങ്ങൾ കളിക്കാനും 5 ഗോളുകൾ നേടാനും ഈ യുവതാരത്തിനായി. ഇപ്പോൾ അവസാനിച്ച അണ്ടർ 20 ലോകകപ്പിലും പിനമൊന്റി മികച്ചു നിന്നിരുന്നു.

Previous articleസിംബാബ്‍വേയുടെ അയര്‍ലണ്ട് പര്യടനം ഉപേക്ഷിച്ചു
Next articleലോകകപ്പ് നേടാനായില്ലെങ്കില്‍ പിന്നെ റെക്കോര്‍ഡുകള്‍ കൊണ്ട് എന്ത് കാര്യം?