പകുതി വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ വെറും 58 റൺസ്, പിന്നെ ലങ്കയുടെ തിരിച്ചുവരവ്

Sports Correspondent

Bhanukarajapaksa
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് ഫൈനലില്‍ വമ്പന്‍ തകര്‍ച്ചയിൽ നിന്ന് പൊരുതാവുന്ന സ്കോര്‍ നേടി ശ്രീലങ്ക. ചേസിംഗ് ടീമിന് ജയസാധ്യതയുള്ള പിച്ചിൽ 170/6 എന്ന സ്കോര്‍ ലങ്കയ്ക്ക് മതിയാകുമോ എന്നത് ഉറപ്പില്ലെങ്കിലും 58/5 എന്ന നിലയിൽ നിന്ന് ഏവരും എഴുതിത്തള്ളിയ ഘട്ടത്തിൽ നിന്ന് ഈ സ്കോര്‍ നേടിയത് ലങ്കയുടെ ആത്മവിശ്വാസം തീര്‍ച്ചയായും ഉയര്‍ത്തു.

Pakistansrilanka
ആദ്യ ഓവറിൽ തന്നെ നസീം ഷാ കുശൽ മെന്‍ഡിസിനെ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പതും നിസ്സങ്കയെയും ധനുഷ്ക ഗുണതിലകയെയും ഹാരിസ് റൗഫു പുറത്താക്കി. ധനന്‍ജയി ഡി സിൽവയും(28) ക്യാപ്റ്റന്‍ ദസുന്‍ ഷനകയെയും നഷ്ടമായതോടെ 58/5 എന്ന നിലയിലേക്ക് ശ്രീലങ്ക തകരുകയായിരുന്നു.

Waninduhasarangaഅവിടെ നിന്ന് ഭാനുക രാജപക്സയും വനിന്‍ഡു ഹസരംഗയും ചേര്‍ന്ന് ആറാം വിക്കറ്റിൽ 58 റൺസ് നേടി ശ്രീലങ്കയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു. ഹാരിസ് റൗഫ് 36 റൺസ് നേടിയ ഹസരംഗയെ പുറത്താക്കിയപ്പോള്‍ ഏഴാം വിക്കറ്റിൽ രാജപക്സയും ചാമിക കരുണാരത്നേയും ചേര്‍ന്ന് വമ്പനടികളുമായി സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

45ൽ നിൽക്കവെ ഭാനുക രാജപക്സയുടെ ക്യാച്ച് ഷദബ് ഖാന്‍ കൈവിട്ടപ്പോള്‍ ഹാരിസ് റൗഫിന് തന്റെ നാലാമത്തെ വിക്കറ്റ് നഷ്ടമായി. അതേ ഓവറിൽ തന്നെ രാജപക്സ് തന്റെ അര്‍ദ്ധ ശതകം നേടി. മുഹമ്മദ് ഹസ്നൈന്‍ എറിഞ്ഞ 19ാം ഓവറിൽ ആദ്യ 5 പന്തിൽ വെറും 2 റൺസ് പിറന്നപ്പോള്‍ അവസാന പന്തിൽ രാജപക്സ നൽകിയ അവസരം പാക്കിസ്ഥാന്റെ ഫീൽഡിംഗിലെ പിഴവ് കാരണം സിക്സ് പോകുകയായിരുന്നു.

നസീം ഷാ എറിഞ്ഞ അവസാന ഓവറിൽ ഒരു സിക്സും ഒരു ഫോറം അടക്കം 15 റൺസ് രാജപക്സ നേടിയപ്പോള്‍ ശ്രീലങ്ക 170/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 45 പന്തിൽ 71 റൺസാണ് രാജപക്സ നേടിയത്. പുറത്താകാതെ നിന്ന താരത്തിന് കൂട്ടായി ചാമിക കരുണാരത്നേ 14 റൺസ് നേടി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 31 പന്തിൽ നിന്ന് 54 റൺസാണ് നേടിയത്.