തുടർച്ചയായ രണ്ടാം മാസവും കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച താരമായി രാഹുൽ കെ പി

Newsroom

Picsart 22 12 03 13 07 27 351

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം രാഹുൽ കെ പിയെ കഴിഞ്ഞ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്തു. ആരാധകരുടെ ഫാൻസ് പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം ആണ് തുടർച്ചയായി രണ്ടാം മാസവും രാഹുലിനെ തേടി എത്തിയത്. ഈ സീസണിൽ തുടക്കം മുതൽ ടീമിനായി മരിച്ച് കളിക്കുന്ന രാഹുൽ ആരാധകരെ പ്രിയ താരമായി മാറികൊണ്ട് ഇരിക്കുകയാണ്.

രാഹുൽ 22 12 03 13 07 41 036

അറ്റാക്കിലും ഡിഫൻസിലും തന്റെ വർക്ക് റേറ്റ് കൊണ്ട് സംഭാവന ചെയ്യാൻ രാഹുലിനാകുന്നുണ്ട്. ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോളും രണ്ട് അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്. ഗോളിനും അസൊസ്റ്റിനും അപ്പുറവും രാഹുലിന്റെ ടീമിനായുള്ള സംഭാവനകൾ വലുതാണ്‌.