മുഹമ്മദ് റാഫിയുടെ മാസ്റ്റർ ക്ലാസിനും ചെന്നൈയിനെ രക്ഷിക്കാനായില്ല

- Advertisement -

മലയാളി താരം മുഹമ്മദ് റാഫി ഹീറോ ആയിട്ടും ചെന്നൈയിന് സന്തോഷമില്ല. എ എഫ് സി കപ്പിൽ ഇന്ന് നടന്ന നിർണായക പോരാട്ടം വിജയിച്ചിട്ടും ചെന്നൈയിൻ എ എഫ് സി കപ്പിൽ നിന്ന് പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മിനേർവ പഞ്ചാബ് ധാക്ക അഭഹാനിയോട് പരാജയപ്പെട്ടതാണ് ചെന്നൈയിന്റെ നോക്കൗട്ട് സ്വപ്നം തകർത്ത. മത്സരം ജയിച്ച ധാക്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് കടന്നു.

ഇന്ന് ചെന്നൈയിന് നോക്കൗട്ട് റൗണ്ട് കാണണം എങ്കിൽ അവർ വിജയിക്കുകയും ഒപ്പം ധാക്ക വിജയിക്കാതിരിക്കുകയും വേണമായിരുന്നു. മുഹമ്മദ് റാഫി സ്റ്റാറായ മത്സരം ഇഞ്ച്വറി ടൈമിലാണ് ചെന്നൈയിൻ വിജയിച്ചത്. തുടക്കത്തിൽ റാഫിയുടെ ഒരു തകർപ്പൻ ഹെഡറും ഒപ്പം എൽ സാബിയയുടെ ഗോളും ചെന്നൈയിനെ 2-0ന് മുന്നിൽ എത്തിച്ചിരുന്നു. എൽ സാബിയയുടെ ഗോളിന് അസിസ്റ്റ് നൽകിയതും റാഫി ആയിരു‌ന്നു.

ഈ 2-0ന്റെ ലീഡ് നിലനിർത്താൻ ചെന്നൈയിനായില്ല. 2 ഗോളുകളും വഴിക്ക് വഴിയായി വാങ്ങിയ ചെന്നൈയിൻ 2-2 എന്ന നിലയിൽ പരുങ്ങി. അപ്പോൾ വീണ്ടും ഗോളുമായി റാഫി രക്ഷകനായി. 3-2ന് വിജയം ചെന്നൈയിൻ ഉറപ്പിച്ച സമയത്ത് മിനേർവ പഞ്ചാബ് ധാക്ക അബഹാനി മത്സരത്തിൽ ധാക്ക് ലീഡ് എടുത്തു. 94ആം മിനുട്ടിൽ ആയിരു‌ന്നു ധാക്ക വിജയ ഗോൾ നേടിയത്.

എ എഫ് സി നോക്കൗട്ട് റൗണ്ട് കളിക്കുന്ന ആദ്യ ഐ എസ് എൽ ക്ലബായ ചെന്നൈയിന് നോക്കൗട്ട് ഘട്ടം എത്താൻ കഴിയാത്തത് നിരാശയായി അവസാന വർഷങ്ങളിലൊക്കെ ഇന്ത്യൻ ടീമുകൾ എ എഫ് സി കപ്പിൽ മികച്ച പ്രകടനങ്ങളായിരുന്നു കാഴ്ചവെച്ചത്.

Advertisement