ബ്രയാൻ ലാറ ആശുപത്രി വിട്ടു

Image: Action Images
- Advertisement -

നെഞ്ചുവേദനയെ തുർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയൻ ലാറ ആശുപത്രി വിട്ടു.  കഴിഞ്ഞ ദിവസമാണ് നെഞ്ചു വേദനയെ തുടർന്ന് ലാറയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ഇന്നലെ വൈകുന്നേരം തന്നെ തനിക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ലാറ അറിയിച്ചിരുന്നു.

ജിമ്മിൽ കൂടുതൽ സമയം ചിലവയിച്ചതിന് ശേഷമാണ് തനിക്ക് വേദന അനുഭവപെട്ടതെന്നും തുടർന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും ലാറ പറഞ്ഞു. സ്റ്റാർ സ്പോർട്സിനു വേണ്ടി ലോകകപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി ലാറ കുറച്ചു കാലമായി ഇന്ത്യയിൽ ഉണ്ട്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് വിലയിരുത്തുന്ന സ്റ്റാർ സ്പോർട്സിന്റെ ടീമിലും ലാറ ഉണ്ടായിരുന്നു.

Advertisement