ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് ടീമിനെ കന്നി കിരീടത്തിലേക്ക് നയിക്കാനാകും – ഡെയിൽ സ്റ്റെയിന്‍

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാഗിസോ റബാഡയ്ക്കും ആന്‍റിച്ച് നോര്‍ക്കിയയ്ക്കും ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിക്കാനാകുമെന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയിൽ സ്റ്റെയിന്‍.

ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഇരുവരും ചേര്‍ന്ന് ആറ് വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയെ കന്നി കിരീടത്തിലേക്ക് നയിക്കുവാന്‍ ഈ താരങ്ങള്‍ക്ക് സാധിക്കുമെന്നും സ്റ്റെയിന്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെ 104 റൺസ് വിജയത്തിലേക്ക് നയിക്കുവാന്‍ സഹായിച്ചത് ഈ താരങ്ങളുടെ 5 വിക്കറ്റ് നേട്ടമായിരുന്നു.

റബാഡ ദക്ഷിണാഫ്രിക്കന്‍ അറ്റാക്കിന്റെ നായകന്‍ ആമെന്നും ആന്‍റിച്ച് നോര്‍ക്കിയയുടെ പിന്തുണ കൂടി ലഭിയ്ക്കുന്നതോടെ ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിക്കുവാന്‍ ഈ കൂട്ടുകെട്ടിന് സാധിക്കുമെന്നും സ്റ്റെയിന്‍ വ്യക്തമാക്കി.