ഇന്ത്യക്ക് മുഴുവൻ ശുഭ സൂചനകൾ ആണെന്ന് ഇൻസമാമുൽ ഹഖ്

ലോകകപ്പിൽ ഇന്ത്യക്ക് എല്ലാം ശുഭ സൂചനകൾ ആണെന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൽ ഹഖ്. കോഹ്ലിയുടെയും സൂര്യകുമാറിന്റെയും ഫോം ഇന്ത്യക്ക് കരുത്താകും എന്ന് അദ്ദേഹം പറയുന്നു.

“25 പന്തിൽ നിന്നാണ് സൂര്യകുമാർ അർധസെഞ്ചുറി നേടിയത്. ഫോമിലാണെങ്കിൽ മത്സരങ്ങൾ ജയിപ്പിക്കാൻ ആകുന്ന ഒരു കളിക്കാരാണ് കോഹ്ലി. ക്രിക്കറ്റിൽ ഈ കാര്യങ്ങൾ പ്രധാനമാണ്.” ഇൻസമാം പറയുന്നു.

ഇന്ത്യ

നല്ല പ്രകടനം നടത്തുകയും ടീം വിജയിക്കുകയും ചെയ്യുമ്പോൾ, ടീമിന്റെ കാര്യങ്ങൾ മികച്ചതായി മാറി കൊണ്ടിരിക്കും. ഇൻസമാം പറയുന്നു. കോഹ്‌ലിയുടെ ഫോം വളരെ മികച്ചതാണ്. അവൻ നന്നായി ബാറ്റ് ചെയ്യുകയും മത്സരങ്ങൾ വിജയിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇന്ത്യൻ ടീമിന് ശുഭസൂചനകളാണ്. എന്ന് അദ്ദേഹം പറഞ്ഞു.

രോഹിത് ശർമയും അർധസെഞ്ചുറി നേടിയതോടെ ഇന്ത്യയുടെ ടോപ് ഓർഡർ ശക്തമായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ടീമുകൾക്കും ഇടയിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ടോപ്പ് ഓർഡർ അൺ സ്ഥിരതയുള്ളതായി തോന്നുന്നത് എന്നും അദ്ദേഹം പറഞ്ഞു.